''
Verum Raja, Rahul Mamkootathil എന്നയാൾക്കും മറ്റ് മറ്റ് 4 പേർക്കും ഒപ്പമാണ്.
ദൈവം ഉണ്ട്
:
CPM നെ ജയിപ്പിക്കാൻ ദൈവം മോശം നാട്ടിൽ ദുരന്തം ഉണ്ടാക്കുന്നു...
NB :
പതിനേഴുകാരിയെ മുതൽ 67കാരിയെ വരെ പീഡിപ്പിച്ച ആ ആഗോള ഗർഭം കലക്കി മുണ്ടക്കൈ ക ചൂരൽ മല ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സർക്കാരിന് എതിരെ വീഡിയോയുമായി ഇറങ്ങിയിട്ടുണ്ട്. ഉളുപ്പ് ഇല്ലാത്ത അവൻ അങ്ങനെ പല പട്ടി ഷോകളും ആയി വരും ...
#CMDRF ൽ ലഭിച്ച തുകയുടെ വിനിയോഗം :
410 വീടുകൾ ആണ് സർക്കാർ ടൗൺ ഷിപ്പിൽ നിർമ്മിക്കുന്നത്.
ടൗൺ ഷിപ് നിർമ്മാണത്തിനായി മെർക്കിസ്റ്റൺ എസ്റ്റേറ്റിൻ്റെ ഭൂമി ഏറ്റെടുത്തതിൽ ഹൈക്കോടതി ഉത്തരവ് പ്രകാരം സർക്കാർ 42.56 കോടി രൂപ ഹൈക്കോടതിയിൽ കെട്ടിവെച്ചു. ( 450 കോടി രൂപ ആവശ്യപ്പെട്ട് എസ്റ്റേറ്റ് മാനേജ് മെൻ്റ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസുമായി പോയതിനാൽ നിർമ്മാണ പ്രവർത്തനം തുടങ്ങാൻ വൈകി.. )
410 വീടുകളുടെ നിർമ്മാണത്തിന് ഒരു വീടിന് 20 ലക്ഷം രൂപ പ്രകാരം ഏകദേശം 82 കോടി രൂപ ചെലവ് വരും. അനുബന്ധ റോഡുകൾ, വൈദ്യുതീകരണം ( പോസ്റ്റുകൾ ഒഴിവാക്കി ഭൂഗർഭ കേബിളുകൾ വഴി ഉളള വിതരണ ശൃംഖല ) മറ്റ് പശ്ചാത്തല സൗകര്യങ്ങൾ, ആശുപത്രി, സ്കൂൾ , അംഗനവാടികൾ , പൊതു മാർക്കറ്റ്, കമ്യൂണിറ്റി ഹാൾ മാലിന്യ സംസ്കരണ പദ്ധതികൾ എന്നിങ്ങനെ എല്ലാ പദ്ധതികളുടെയും ചെലവ് വകയിരുത്തിയാണ് പ്രൊജക്ട് അടങ്കൽ തുക നിശ്ച്ചയിച്ചത്.
#വയനാട്_പുനരധിവാസം ഇതു വരെ സംസ്ഥാന സർക്കാർ ചെയ്തത്.
ചെയ്തത്.
ദുരിത ബാധിതരുടെ പുനരധിവാസത്തിന നിർമിക്കുന്നത് വീടുകൾ മാത്രം അല്ല,
12 കി.മി റോഡുകൾ,
ഭൂഗർഭ വൈദ്യൂതി വിതരണം, ജലവിതരണം, 10 ലക്ഷം ലിറ്റർ ടാങ്ക് സോളാർ വൈദ്യുതി, ഹോസ്പിറ്റൽ പൊതുകളിസ്ഥസ്ഥലം, ഗ്രന്ഥശാല
കായിക - വിനോദ സൗകര്യങ്ങൾ
അംഗൻവാടി, റേഷൻ കട , ബാങ്ക്, ഹാളുകൾ, .പോസ്റ്റ് ഓഫിസ്,
മാലിന്യ സംസ്കരണം..... എന്ന് വേണ്ട എല്ലാ അനുബന്ധ സൗകര്യങ്ങളുടെയും നിർമാണം അവസാന ഘട്ടത്തിൽ.
കർണ്ണാടക സർക്കാർ കേരളത്തിന് നൽകിയ ധനസഹായം 10 കോടി രൂപയാണ്.. അല്ലാതെ നൂറ് വീട് നിർമ്മിച്ച് നൽകുകയല്ല.. ആ ധനസഹായത്തെ ഒട്ടും വില കുറച്ച് കാണുന്നില്ല. ആ തുക 50 വീടുകളുടെ നിർമ്മാണത്തിന് ഉപകാരപ്പെട്ടിട്ടുണ്ട്.. ടൗൺ ഷിപ്പ് എന്നാൽ വീട് നിർമ്മാണം മാത്രമല്ല ...ഒരു ടൗൺതന്നെ ഏറ്റെടുത്ത ഭൂമിക്കുള്ളിൽ ക്രിയേറ്റ് ചെയ്യുകയാണ്. അത് തിരിച്ചറിയാത്ത ചിലർ വീട് നിർമ്മാണത്തിന് ചെലവായി കഴിഞ്ഞാലും വലിയ തുക CMDRF ൽ മിച്ചമുണ്ട് എന്ന ഖണ്ഡകാവ്യം ചമയ്ക്കുന്നുണ്ട്..
വയനാട് ദുരിത ബാധിതർക്കായി CMDRF ൽ ലഭിച്ച തുക അവസാന ദുരിത ബാധിതനെയും പുനരധിവസിപ്പിച്ചതിന് ശേഷം മാത്രം ബാക്കി തുക മറ്റ് ദുരിതബാധിതരെ സഹായിക്കാൻ ഉപയോഗിക്കൂ.. CMDRF ഫണ്ട് സുതാര്യമാണ്. പുനരധിവാസം പൂർത്തിയായി കഴിഞ്ഞാലും വയനാട് ദുരിതാശ്വാസത്തിനായി ലഭിച്ച ഫണ്ട് മിച്ചമുണ്ടാകും...അത് എത്രയാണ് എന്ന് പൊതു മധ്യത്തിലും ഹൈക്കോടതിയിലും അറിയിച്ചതിന് ശേഷമേ ചികിത്സാ സഹായം അടക്കമുള്ള മറ്റ് അപേക്ഷകരെ സഹായിക്കാൻ ആ തുക ഉപയോഗിക്കൂ... പുനരധിവാസം പൂർണ്ണമാകണമെങ്കിൽ ഇനിയും മാസങ്ങൾ വേണം.. കാരണം എല്ലാവർക്കും ടൗൺ ഷിപ്പിൽ വീടുകൾ നൽകിയതിന് ശേഷം ടൗൺ ഷിപ്പിൽ ഉളളവർക്ക് ഉപജീവന മാർഗ്ഗത്തിനായുള്ള വരുമാന മാർഗ്ഗം കൂടി ലഭ്യമാക്കി നൽകേണ്ടതുണ്ട്. അതിന് ഒറ്റയ്ക്കോ കൂട്ടായോ സമർപ്പിക്കുന്ന തൊഴിൽ - സംരംഭക പ്രൊജക്ടുകളുടെ ഫീസബിലിറ്റിയുടെ അടിസ്ഥാനത്തിൽ തുക അനുവദിക്കും.. അതിൻ്റെ മാർക്കറ്റിങ്ങ് പ്രമോഷനും സർക്കാർ ഏറ്റെടുക്കും...
30 വീടുകൾ നിർമ്മിക്കാൻ യൂത്ത് കോൺഗ്രസ് ഫണ്ട് പിരിച്ചു എങ്കിലും അതിന് നേതൃത്വം കൊടുത്ത അന്നത്തെ യൂത്ത് പ്രസിഡൻ്റ് ബലാൽസംഗ - ഗർഭം കലക്കൽ കേസുകളിൽ കുടുങ്ങി യൂത്ത് കോൺഗ്രസിൽ നിന്നും കോൺഗ്രസിൽ നിന്നും പുറത്തായി... ഇപ്പോൾ പിരിച്ച കാശും ഇല്ല വീടും ഇല്ല കണക്കും ഇല്ല...
സർക്കാർ നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങളെയും CMDRF നെയും അന്ധമായ രാഷ്ട്രീയ വിരോധത്താൽ ഇകഴ്ത്താനും തകർക്കാനും വേണ്ടി അന്നത്തെ KPCC പ്രസിഡൻ്റ് K സുധാകരൻ തുടങ്ങി വെച്ച വിദ്വോഷ പ്രചരണമാണ് എല്ലാവരും ഒരുമിച്ച് നിന്ന് പൂർത്തിയാക്കേണ്ടിയിരുന്ന സർക്കാരിൻ്റെ പുനരധിവാസ പദ്ധതിയിൽ നിന്ന് കോൺഗ്രസും ലീഗും വിട്ടു നിന്നത്.. എല്ലാ ലീഗ് MLA മാരും ചില കോൺഗ്രസ് MP മാരും ചെന്നിത്തലയും VD സതീശനും അടക്കമുള്ള ഏതാനും കോൺഗ്രസ് MLA മാരും ഒരു മാസത്തെ ശമ്പളം CMDRF ലേക്ക് നൽകിയത് മാറ്റി നിർത്തിയാൽ ലീഗ് - കോൺഗ്രസ് അണികൾ ദുരന്തബാധിതർക്കായുള്ള CMDRF നോട് മുഖം തിരിച്ചു. പരമാവധി ഹേറ്റ് ക്യാമ്പയ്ൻ നടത്തി... സ്വന്തം നിലയിൽ പുനരധിവാസ നടപടികൾ പ്രഖ്യാപിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ പോയി... ലീഗ് 100 വീടുകൾ പ്രഖ്യാപിച്ച് 51 വീടുകൾ നിർമ്മിച്ച് കൈമാറി ... യുത്ത് കോൺഗ്രസിൻ്റെ 30 വീടുകൾ സ്വാഹ... കോൺഗ്രസിൻ്റെ 100 നൂറ് വീടുകൾ കഴിഞ്ഞ ദിവസം ഇട്ട തറ കല്ലിൽ ഒതുങ്ങി.. അത് ആ തറക്കല്ലിൽ തന്നെ ഒടുങ്ങും... ദുരന്തമുഖത്ത് ഒരുമിച്ച് നിൽക്കേണ്ടതിന് പകരം കുത്തിത്തിരുപ്പുകൾ ഉണ്ടാക്കി ഭിന്നത വളർത്തിയ വിദ്വോഷ രാഷ്ട്രീയത്തിൻ്റെ സ്മാരക ശിലയായി ആ തറക്കല്ല് കോൺഗ്രസിനെ നോക്കി പല്ലിളിച്ചു കൊണ്ടിരിക്കും....
പിൻകുറി :-
2012 ൽ ഉമ്മൻ ചാണ്ടി സർക്കാർ ആണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയെ (ULCCS) അക്രഡിറ്റഡ് ഏജൻസിയായി അംഗീകരിച്ചത്. അതോടൊപ്പം കോൺഗ്രസ് ഭരിക്കുന്ന തൃശ്ശൂർ ജില്ലാ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി (TDLCCS) നെയും അംഗീകച്ചു. അവരും ഊരാളുങ്കലിനെപ്പോലെ ധാരാളം ഗവൺമെൻ്റു വർക്കുകൾ ചെയ്യുന്നുണ്ട്.
2012ൽ ധനകാര്യ വകുപ്പ് പുറപ്പെടുവിച്ച പ്രധാന ഉത്തരവ് പ്രകാരം
ഊരാളുങ്കലിനൊപ്പം അക്രഡിറ്റേഷൻ ലഭിച്ച പ്രധാന സഹകരണ സ്ഥാപനങ്ങൾ താഴെ പറയുന്നവയാണ്:കോൺഗ്രസ് ഭരിക്കുന്ന തൃശ്ശൂർ ജില്ലാ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി (TDLCCS) .
കോസ്റ്റ്ഫോർഡ് (COSTFORD): സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ഫോർ റെസിഡൻഷ്യൽ ഡെവലപ്‌മെന്റ്.
ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് (HABITAT): ചെലവ് കുറഞ്ഞ നിർമ്മാണ പ്രവർത്തനങ്ങൾക്കായി അംഗീകരിക്കപ്പെട്ട സൊസൈറ്റി.
കേരള സ്റ്റേറ്റ് നിർമ്മിതി കേന്ദ്ര (KSNK): സംസ്ഥാനത്തെയും വിവിധ ജില്ലകളിലെയും നിർമ്മിതി കേന്ദ്രങ്ങൾ
'''
No comments:
Post a Comment